Saturday, September 18, 2010

കുഴഞ്ഞ്‌

എല്ലാം
കൂടിക്കുഴഞ്ഞു കിടക്കുന്നു

മണ്ണ്‌
വേരുകൾ
ജലം
സസ്യം
മരം
കിളികൾ
മനുഷ്യർ

വലിച്ചു വാരിയിട്ട
പുസ്തകംപോലെ
ഭൂമി

അടുക്കിപ്പെറുക്കി വെച്ച്‌
മടുത്ത്‌
തിരിച്ചു പോകും സൂര്യൻ
മടങ്ങിവരാത്ത
വേലക്കാരിയാവുന്നത്‌
എന്നാണാവോ ?

9 comments:

Mohamed Salahudheen said...

ശരിക്കും കുഴയ്ക്കുന്നു, നന്ദി

LiDi said...

വലിച്ചു വാരിയിട്ട
പുസ്തകംപോലെ
ഭൂമി

അടുക്കിപ്പെറുക്കി വെച്ച്‌
മടുത്ത്‌
തിരിച്ചു പോകും സൂര്യൻ
മടങ്ങിവരാത്ത
വേലക്കാരിയാവുന്നത്‌
എന്നാണാവോ ?
ഇതില്‍ തന്നെ എല്ലാമില്ലേ?നന്നായിട്ടുണ്ട്...

Unknown said...

ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

നന്നായിട്ടുണ്ട്...ആശംസകള്‍

ശ്രീനാഥന്‍ said...

സൂര്യ്ൻ എന്നെന്നേക്കുമായി അസ്തമിച്ചു പോകുമോ ഈ ഭൂമിയുടെ ദുരവസ്ഥ കണ്ട് എന്ന് ഭയം തോന്നുന്നുവോ അനീഷ്? ഭൂമിയുടെ സ്വാഭാവികതാളത്തിൽ ഇടപെടരുതെന്നൊരു താക്കീത്-നന്നായി

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

വിയോജിക്കാതെ വയ്യ.

കുഴഞ്ഞു മറിഞ്ഞതെന്നു പ്രത്യക്ഷത്തില്‍ തോന്നുന്നതിന് പോലും ഒരു കൃത്യതയും ചിട്ടയും പ്രകൃതിയില്‍ തന്നെയില്ലേ? മണ്ണിലെ ലവണങ്ങളുടെ അളവ് മാറിയാല്‍, വെള്ളത്തിന്റെ ഒഴുക്കും ലഭ്യതയും ക്രമം തെറ്റിയാല്‍, കാടിന്റെ-കാറ്റിന്റെ-ചൂടിന്റെ അനുപാതം മാറിയാല്‍, സൂര്യന്‍ താപമൊന്നു കൂട്ടിയാല്‍.... ഉണ്ട്, അടുക്കും ചിട്ടയും പ്രകൃതിയുടെ ഭാഗമാണ്.

ഒന്നും ക്രമം തെറ്റാതിരിക്കട്ടെ. ആശംസകള്‍.

shaan said...

തനിയെ കുഴഞ്ഞു മറിഞ്ഞതാവില്ല... അങ്ങനെ ആക്കിയതാകാം...

സ്നേഹം

naakila said...

നന്ദി പ്രിയ
സോണ
ശരിക്കും കുഴച്ചു അല്ലേ സലാഹ്
ലിഡിയ
മൈ ഡ്രീംസ്
വാഴക്കോടന്‍
സൂക്ഷ്മവായനക്ക് ശ്രീനാഥന്‍
വിയോജിപ്പറിയിച്ച ശ്രദ്ധേയന്‍
അങ്ങനെയുമാകാം ഷാന്‍

ഹൃദയത്തിന്റെ ഭാഷയില്‍

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP